കോവിഡ് വാക്സിന്‍റെ രണ്ടു ഡോസുമെടുത്ത ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദിന് വൈറസ് ബാധ സ്ഥിരീകരിച്ചുമൂന്നാഴ്ച മുമ്പാണ് സാജിദ് ജാവിദ് ആരോഗ്യ മന്ത്രിയായി ചുമതലയേറ്റത്.

‘ഇന്ന് രാവിലെ കോവിഡ് പോസിറ്റീവായി. പിസിആർ പരിശോധന വഴി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ജോലി തുടരും’ – അദ്ദേഹം ട്വീറ്റ് ചെയ്തു. മാർച്ച് 17നാണ് ജാവിദ് ആദ്യ ഡോസ് സ്വീകരിച്ചത്. മെയ് 16നാണ് രണ്ടാം ഡോസെടുത്തത്.ചെറിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും വാക്‌സിന് നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു.

അതേസമയം, വാക്‌സിൻ കുത്തിവച്ചാലും കോവിഡ് ബാധയുണ്ടാകുമെന്ന് നേരത്തെ തന്നെ ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിരുന്നു. കോവിഡിനെതിരെയുള്ള പതിരോധ ശേഷി വർധിപ്പിക്കുകയാണ് വാക്‌സിൻ ചെയ്യുന്നത്. രോഗികൾ ഗുരുതരാവസ്ഥയിലേക്ക് പോകാനുള്ള സാധ്യതയും ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *