കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാ കേസില്‍ പ്രതികളായ ജോസ്‌കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവര്‍ ഹാജരായില്ല. ഇന്ന് ഹാജരാകണമെന്നായിരുന്നു ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. ഈമാസം ഇരുപതിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം ഇന്ന് വായിച്ച് കേള്‍പ്പിക്കാനിരിക്കെയാണ് മൂവരും ഹാജരാകാതിരുന്നത്.

വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മലബാര്‍ ടിന്‌പേഴ്‌സിന് വിറ്റുവെന്നാണ് കേസ്. കമ്പനി ഉടമ അലിയാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിനാല്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ല വാറന്റ് പുറത്ത് ഇറക്കിയെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *