വിഡിയോയിൽ അഞ്ച് അൺസ്‌കിപ്പബിൾ പരസ്യങ്ങൾ ചേർക്കാനൊരുങ്ങി യൂട്യൂബ്.നേരത്തെ രണ്ട് പരസ്യങ്ങൾ വരെയാണ് നാം ഒറ്റയടിക്ക് ഒഴിവാക്കാൻ പറ്റാതെ കണ്ടു​കൊണ്ടിരുന്നത് എങ്കൽ ഇനി അ‌തിന്റെ എണ്ണം 5 ആയി ഉയരുകയാണ് എന്നതാണ് പുറത്തുവന്ന റിപ്പോർട്ട്.അ‌ഞ്ച് മുതൽ പത്ത് വ​രെ പരസ്യങ്ങളാണ് ഒറ്റയിരിപ്പിൽ ഇനി നാം കണ്ടു തീർക്കേണ്ടി വരിക. ‘ബമ്പർ ആഡ്’ എന്നാണ് യൂട്യൂബ് ഇതിനെ പറയുന്നത്. ആറു സെക്കൻഡ് ​​ദൈർഘ്യമാകും ഈ ബമ്പർ പരസ്യങ്ങൾക്ക് ഉണ്ടാകുക. വരുന്ന മാസങ്ങളിൽതന്നെ ഈ ബമ്പർ പരസ്യങ്ങൾ യൂട്യൂബ് വീഡിയോകൾക്കിടെ എത്തിത്തുടങ്ങും എന്നാണ് റിപ്പോർട്ട്. ഇവ ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഫീഡ്ബാക്ക് ടൂൾ ഉപയോഗിച്ച് അറിയിക്കാമെന്നും യൂട്യൂബ് അറിയിക്കുന്നു. ഇത്തരത്തിലാണെങ്കിൽ യൂട്യൂബിൽ ഒരു വീഡിയോ കാണുന്നതിനിടയിൽ 30 സെക്കൻഡ് ഒരാൾ കാത്തിരിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *