ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർക്കാൻ ഇന്ത്യയെ സഹായിച്ചത് മുഹമ്മദ് സിറാജിന്റെ ബൗളിംഗ് പ്രകടനമാണ്.ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ 7 ഓവറില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റുകൾ പിഴുത സിറാജ് കളിയിലെ താരവുമായി. അതേ സമയം, തനിക്ക് മാൻ ഓഫ് ദി മാച്ച് ആയി ലഭിച്ച തുക ഗ്രൗണ്ട് സ്റ്റാഫിന് നൽകി വീണ്ടും കൈ അടി നേടുകയാണ് സിറാജ്. സമ്മാന തുകയായി ലഭിച്ച 5000 യുഎസ് ഡോളർ (നാലേകാല്‍ ലക്ഷം രൂപ)യാണ് ഗ്രൗണ്ട് സ്റ്റാഫിനായി നൽകിയത്.

ഏഷ്യാ കപ്പിലെ പല മത്സരങ്ങളും കടുത്ത മഴ ഭീഷണിയിലാണ് നടന്നത്.പല തവണ മൈതാനം മൂടിയിട്ടും പിന്നീട് കവര്‍ മാറ്റിയുമെല്ലാം ഗ്രൗണ്ട് സ്റ്റാഫ് നന്നായി കഷ്ടപ്പെട്ടാണ് മത്സരം നടത്തിയത്. പ്രതികൂല കാലാവസ്ഥക്കിടയിലും ഏഷ്യാ കപ്പ് നടന്നതിന് കാരണം ഗ്രൗണ്ട് സ്റ്റാഫുകളുടെ കഷ്ടപ്പാടാണ്. ഫൈനല്‍ മത്സരം പോലും മഴയെ തുടര്‍ന്ന് 40 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *