കുന്ദമംഗലം: ഫുട്ബോൾ കളിക്കാരനും, പരിശീലകനുമായ ചെത്തുകടവ് ചന്ദ്രൻ്റെ നിര്യാണത്തിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത്, ലീന വാസുദേവൻ, ബാബു നെല്ലൂളി, എം എം സുധീഷ് കുമാർ, സി വി സംജിത്ത്, സി യൂസ്ഫ്, രവീന്ദ്രൻകുന്നമംഗലം,നിയാസ് റഹ്മാൻ, പി പി ഷിനിൽ, മുഹമ്മദ് പടാളിയിൽ, കെ കാദർ, അസൈൻ പന്തീർപാടം, സജീവൻ, മൂസക്കോയ, വിനയകുമാർ , കെ ടി നിധിൻ എന്നിവർ സംസാരിച്ചു.
