ഇടുക്കി: മൂന്നാറിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. സൈലന്റ് വാലി ഒന്നാം ഡിവിഷനിൽ നിലയുറപ്പിച്ച കുട്ടിയാന ഉൾപ്പെടെയുള്ള ഏഴംഗ കാട്ടാനക്കൂട്ടം ഒരു ഓട്ടോറിക്ഷ ആക്രമിച്ച് പൂർണ്ണമായും തകർത്തു. ദിവസങ്ങളായി പ്രദേശത്ത് ഭീതി പരത്തുന്ന ഈ കാട്ടാനക്കൂട്ടം കഴിഞ്ഞദിവസം ഒരു പശുത്തൊഴുത്തും അടിച്ചു തകർത്തിരുന്നു.
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. നിരന്തരമായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
