സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങൾ.മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പിപി സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി സത്യന്‍ മെകേരിയും എത്തും.കേരളത്തിൽ നിന്ന് ദേശീയ കൗൺസിലുള്ളവരുടെ അംഗസംഖ്യ 11 ൽ നിന്നും 13 ആയി ഉയർന്നു.സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി ഇന്നലെ സിപിഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള കെ ഇ ഇസ്മായിൽ അടക്കമുള്ള നേതാക്കൾ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി.പന്ന്യൻ രവീന്ദ്രൻ , എൻ അനിരുദ്ധൻ , ടി വി ബാലൻ, സി എൻ ജയദേവൻ, എൻ രാജൻ, എന്നിവരും ഒഴിവായി.കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനവും പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞു..ദേശീയ സെക്രട്ടറിയായി ഡി രാജ തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *