കുന്ദമംഗലം: നൊച്ചി പൊയിൽ മലയിൽ മോഹൻദാസ്ന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. വീട്ടുകാരുടെ സംയോചിത ഇടപെടൽ കാരണം വൻ വദുരന്തം ഒഴിവായി. കുന്ദമംഗലം മുക്കം റോഡിലെ ഇന്ത്യൻഗ്യാസ് ഏജൻസിയിൽ നിന്ന് ഇന്നലെ എടുത്തകുറ്റി രാവിലെ ഭക്ഷണംപാകം ചെയ്യുമ്പോളാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റർ മുകളിലോട്ട് പൊന്തി വന്ന് തീ പടരുകയായിരുന്നു. അടുക്കളക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപെട്ടു.

വെള്ളിമാട്കുന്നിൽ നിന്ന് ഫയർ ഫോഴ്‌സ് ടീം ഉടൻ എത്തി തീപ്പിടുത്തം നിയന്ത്രതീതമാക്കി. വീടിനുണ്ടായ കേടുപാടുകൾക്ക് ഗ്യാസ് ഏജൻസി നഷ്ട പരിഹാരം നൽകണമെന്ന് സിപിഎം നൊച്ചി പൊയിൽ ബ്രാഞ്ച് ആവിശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *