ലോകകപ്പില്‍ വ്യാഴാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി. ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നാണ് നടിയുടെ ഓഫര്‍.എക്സിലൂടെയാണ്(മുമ്പ് ട്വിറ്റര്‍) നടി ഈ ഓഫര്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് മുന്നില്‍വെച്ചിരിക്കുന്നത്.”ദൈവകൃപയാല്‍ എന്റെ ബംഗാളി ബന്ധുക്കള്‍ ഇന്ത്യയോട് പ്രതികാരം തീര്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്.ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഞാന്‍ ധാക്കയില്‍ ചെന്ന് അവരുടെ ടീമിലെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നര്‍ ഡേറ്റിന് തയാറാണ്” എന്നായിരുന്നു നടിയുടെ പോസ്റ്റ്.അതിനിടെ ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന് മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ആരാധകരുടെ മോശം പെരുമാറ്റത്തിനെതിരെയും പാക് മാധ്യമപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ അനുവദിക്കാത്തതിനെതിരെയും പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഔദ്യോഗികമായി പരാതി നല്കി.നേരത്തെ മത്സരത്തില്‍ സ്റ്റേഡിയത്തില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനെതിരെ പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.ലോകകപ്പില്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ പാകിസ്ഥാനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 42.5 ഓവറില്‍ 191 റണ്‍സിന് ഓള് ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പാകിസ്ഥാന്റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ഷഹീന് ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(63 പന്തില്‍ 86), ശ്രേയസ് അയ്യരും(62 പന്തില്‍ 53) ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കെ എല്‍ രാഹുല്‍(29 പന്തില്‍ 19) ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
