ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പർക്രോസ് റേസിംഗ് ലീഗായ ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് (ഐ.എസ്.ആർ.എൽ), ബാൻഡിഡോസ് മോട്ടോർസ്പോർട്സുമായി സഹകരിച്ച് കോഴിക്കോട്ട് അതിന്റെ വരാനിരിക്കുന്ന രണ്ടാം സീസണിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ആതിഥേയത്വം വഹിക്കും.2025 ഡിസംബർ 20, 21 തീയതികളിൽ കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയം ലോകോത്തര മോട്ടോർസ്പോർട്ട് വേദിയായി മാറും.
ഇത് കേരളത്തിന്റെ സൂപ്പർക്രോസ് അന്തരീക്ഷത്തെ പ്രൊഫഷണൽ ലോകോത്തര റേസിംഗ് നിലവാരത്തിലേക്ക് ഉയർത്തും. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീ. ഷാജേഷ് കുമാർ കെ., കേരള സ്‌പോർട്‌സ് ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ് കൈനിക്കര, കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി..നിഖിൽ, ഐ.എസ്.ആർ.എൽ സഹസ്ഥാപകൻ ശ്രീ. ഈഷാൻ ലോഖണ്ഡെ, കോഴിക്കോട് എന്നീ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
‘‘കേരളം കായിക സംസ്കാരത്തിനും മോട്ടോർസ്പോർട്സ് പ്രേമികളുടെ സാന്നിധ്യത്തിനും പണ്ടേ അംഗീകാരം നേടിയിട്ടുണ്ട്. ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിന് ആതിഥേയത്വം വഹിക്കുന്നത് വഴി ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമായി ഈ കായികരംഗത്തെ സമന്വയിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. ഇത്തരം സംരംഭങ്ങൾ അത്‍ലറ്റുകളുടെ അവസരങ്ങൾ വർധിപ്പിക്കുക മാത്രമല്ല, കായിക അന്തരീക്ഷത്തെ വൈവിധ്യവൽക്കരിക്കുന്നതിനും അന്താരാഷ്ട്ര നിലവാരമുള്ള പരിപാടികൾക്കുള്ള ഒരു ലക്ഷ്യസ്ഥാനമായി സംസ്ഥാനത്തെ മാറ്റുന്നതിനുമുള്ള കേരളത്തിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.
‘‘അന്താരാഷ്ട്ര തലത്തിൽ റൈഡർമാർക്ക് പരിചയം നൽകുന്നതിനോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും മികച്ച അനുഭവം ആരാധകർക്ക് നൽകുന്നതിനുമാണ് ഐ.എസ്.ആർ.എൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളത്തിൽ റൗണ്ട് 3 ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങളെ ഏറ്റവും ആവേശഭരിതരാക്കുന്നത് ഭാവി ചാമ്പ്യന്മാർക്കുള്ള പാതകൾ നിർമ്മിക്കാനും, ഇന്ത്യയ്ക്ക് ഒരു സുസ്ഥിര മോട്ടോർസ്പോർട്ട് സാഹചര്യം എങ്ങനെ സൃഷ്ടിക്കാമെന്ന് കാണിക്കാനുമുള്ള അവസരമാണ്” എന്ന് ഐ.എസ്.ആർ.എൽ സഹസ്ഥാപകൻ ഈഷാൻ ലോഖണ്ഡെ പറഞ്ഞു.
കേരളത്തിലെ ഫൈനൽ റൗണ്ട് സംഘടിപ്പിക്കുന്നത് പ്രശസ്ത അഡ്വഞ്ചർ മോട്ടോർസൈക്ലിസ്റ്റും റേസ് പ്രൊമോട്ടറുമായ മുർഷിദ് ബഷീർ സ്ഥാപിച്ച ബാൻഡിഡോസ് മോട്ടോർസ്‌പോർട്‌സുമായി സഹകരിച്ചാണ്.
ഇന്ത്യയിലെ മോട്ടോർസൈക്കിൾ ആക്‌സസറീസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ് ബാൻഡിഡോസ് പിറ്റ്‌സ്റ്റോപ്പ്. കഴിഞ്ഞ ദശകത്തിൽ, ഗ്രാസ്റൂട്ട് ഡേർട്ട് റേസുകൾ, പ്രാദേശിക പരിശീലന പരിപാടികൾ അടക്കം തൃശൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ദേശീയ തലത്തിലുള്ള ഇവന്റുകൾ ബാൻഡിഡോസ് മോട്ടോർസ്‌പോർട്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി, ബാൻഡിഡോസ് മോട്ടോർസ്പോർട്സ് ഇന്ത്യയിലുടനീളം യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും മോട്ടോർസ്പോർട് സംസ്കാരത്തെ പ്രൊഫഷണലൈസ് ചെയ്യുകയും ചെയ്യുന്നു.
കേരളത്തിന് ഏറ്റവും ആവേശകരവും പ്രതികരണശേഷിയുള്ളതുമായ മോട്ടോർ സ്പോർട്സ് പ്രേക്ഷകരുണ്ട്. ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് 2025 ഗ്രാൻഡ് ഫിനാലെ കോഴിക്കോട്ട് കൊണ്ടുവരുന്നത് വഴി ഇത്രയും വലിയൊരു പരിപാടിക്ക് കേരളം മികച്ച ഇടമാണെന്ന് കൂടുതൽ തെളിയിക്കും. ഇത് യാഥാർത്ഥ്യമാക്കുന്നതിന് കേരള കായിക മന്ത്രാലയം, കോഴിക്കോട് കോർപ്പറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയിലെ മോട്ടോർസ്പോർട്സിന് ഒരു തലസ്ഥാനമായി കേരളത്തെ കെട്ടിപ്പടുക്കുന്നതിനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അടിസ്ഥാനതല പങ്കാളിത്തം, പ്രാദേശിക അക്കാദമികൾ, സർക്കാർ പിന്തുണ എന്നിവയോടെ, പ്രൊഫഷണൽ മോട്ടോർസ്പോർട്സിനുള്ള ശ്രദ്ധാ കേന്ദ്രമായി കേരളം മാറുകയാണ്. കേരളത്തിന്റെ കായിക യാത്രയിലെ ഒരു പ്രധാന ചുവടുവയ്പ്പാണിത്, സംസ്ഥാനത്തുടനീളം ടൂറിസവും യുവാക്കളുടെ ഇടപെടലും വർദ്ധിപ്പിക്കുക വഴി ലോകോത്തര റേസിംഗ് അനുഭവങ്ങൾ നൽകുന്നതിന് ഐ.എസ്.ആർ.എൽ ശ്രദ്ധ കേന്ദ്രീകരിക്കും.
സുരക്ഷാ മാനദണ്ഡങ്ങൾ, റേസ്-ട്രാക്ക് നിലവാരം, ആരാധക അനുഭവം എന്നിവക്ക് മുൻഗണന നൽകി ഇ.എം.എസ് സ്റ്റേഡിയം ആവേശകരമായ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഐ.എസ്.ആർ.എൽ പ്രതിജ്ഞാബദ്ധമാണ്, കൂടാതെ വിവിധോദ്ദേശ്യ വേദികൾക്ക് സർക്കാരിനും സമൂഹത്തിനും ഒരുപോലെ സംഭാവന നൽകാൻ കഴിയുന്നതെങ്ങനെയെന്നും വ്യക്തമാക്കുന്നു.
സീസൺ 2 കലണ്ടർ
- പൂനെ – ഒക്ടോബർ 25, 26, 2025 – ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സ്, ബാലെവാഡി
- ഹൈദരാബാദ് – ഡിസംബർ 06, 07, 2025 – ഗച്ചിബൗളി സ്റ്റേഡിയം
- കോഴിക്കോട് – ഗ്രാൻഡ് ഫിനാലെ – ഡിസംബർ 20, 21, 2025 – ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയം
ISRL സീസൺ- 2 വിന്റെ ടിക്കറ്റുകൾ ഇപ്പോൾ BookMyShow-യിൽ ലഭ്യമാണ്.
ആരാധകർക്ക് FlirtWithDirt എന്ന സോഷ്യൽ മീഡിയ വഴി ആവേശത്തിൽ പങ്കുചേരാനും വളർന്നുവരുന്ന സൂപ്പർക്രോസ് കമ്മ്യൂണിറ്റിയുടെ ഭാഗമാകാനും കഴിയും. മത്സരങ്ങൾ തത്സമയവും ആവശ്യാനുസരണം ഫാൻകോഡിലും യൂറോസ്പോർട്ട് ഇന്ത്യയിലും സംപ്രേഷണം ചെയ്യും. ഇത് രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് സൂപ്പർക്രോസിന്റെ ഉയർന്ന നിലവാരമുള്ള റേസ് പ്രക്ഷേപണം എത്തിക്കുന്നു.
പ്രമോട്ടർമാരെക്കുറിച്ച്
രണ്ട് തവണ ദേശീയ എസ്‌എക്സ് ചാമ്പ്യനും മുൻ അന്താരാഷ്ട്ര റേസർമാരുമായ വീർ പട്ടേൽ, ഈഷാൻ ലോഖണ്ഡെ, റൈഡർ മാനേജ്‌മെന്റിലും പ്രത്യേക സ്‌പോർട്‌സ് പരിശീലനത്തിലും പരിചയസമ്പന്നനായ ആശ്വിൻ ലോഖണ്ഡെ എന്നിവർ നയിക്കുന്ന ടീം സൂപ്പർക്രോസ് ഇന്ത്യ (എസ്.എക്സ്.ഐ) ആണ് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിന്റെ പ്രൊമോട്ടർമാർ. ഇന്ത്യയിലെ മോട്ടോർസ്‌പോർട്ട് രംഗത്ത് മാറ്റം കൊണ്ടു വരാൻ ആഴത്തിലുള്ള വൈദഗ്ധ്യവും കാഴ്ചപ്പാടും ഉള്ള എസ്.എക്സ്.ഐ ആണ് ആഗോള നിലവാരത്തെ ഇന്ത്യൻ കഴിവുകളുമായും വിനോദവുമായും സംയോജിപ്പിച്ച് ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പർക്രോസ് ലീഗ് ആവിഷ്കരിച്ചത്.
FOR MEDIA QUERIES:
Arun Thankappan: +91 99308 60706 | www.indiansupercrossleague.com
