മധ്യപ്രദേശിലെ ഗ്വാളിയോറിൽ ട്രക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 13 മരണം. 39 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 1.30-ഓടെ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഒത്തുകൂടിയ ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. നെല്ല് കയറ്റി ചിന്നോർ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രക്ക്, ഭാരമേറിയ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതും കുത്തനെയുള്ളതുമായ റോഡിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ആംബുലൻസുകളും മറ്റ് വാഹനങ്ങളും സ്ഥലത്തേക്ക് അയച്ചതായി ഗ്വാളിയോർ കളക്ടർ രുചിക ചൗഹാൻ പറഞ്ഞു. നവരാത്രിയോടനുബന്ധിച്ച് ഈ റോഡിൽ പൊലീസ് ചെക്ക്‌പോയിന്റും സ്റ്റോപ്പറുകളും സ്ഥാപിച്ചിരുന്നു. എന്നിട്ടും ട്രക്ക് എങ്ങനെയാണ് നിയന്ത്രിത മേഖലയിലേക്ക് കടന്നത് എങ്ങിനെയെന്നതിൽ ഇതുവരെ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *