ന്യൂസീലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനെ ‘നോക്കി പേടിപ്പിച്ച’ ഇന്ത്യൻ പേസർ ദീപക് ചഹാറിന് ഒരു ലക്ഷം രൂപ സമ്മാനം.ഇന്നലെ ന്യൂസീലൻഡിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിനിടെയായിരുന്നു മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ന്യൂസീലൻഡ് ബാറ്റു ചെയ്യുമ്പോഴാണ് ഇരുവരും കളത്തിൽ നേർക്കുനേരെത്തിയത്.എസിസിയുടെ ‘കമാൽ കാ മോമൻ്റ്’ പുരസ്കാരമാണ് ചഹാർ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിനു വിജയിച്ചിരുന്നു.ചാഹറിനെതിരെ സിക്സറടിച്ചശേഷം താരത്തെ തുറിച്ചുനോക്കി ഗപ്ടിലാണ് പോരാട്ടത്തിന് തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ ഗപ്ടിലിന്റെ വിക്കറ്റെടുത്ത് തിരികെ തുറിച്ചുനോക്കിയായിരുന്നു ചാഹറിന്റെ ഗംഭീര മറുപടി
ഇന്നലെ അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 165 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 62 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 48 റൺസ് നേടി. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.
staring contest 👀👀 pic.twitter.com/Dlltol4FXu
— Maara (@QuickWristSpin) November 17, 2021