നാഷണൽ സർവീസ് സ്കീം എൻ എസ് എസ് കുന്ദമംഗലം HSS യൂണിറ്റും നിറവ് ഫൗണ്ടേഷൻ കുന്ദമംഗലവും സംയുക്ത മായി ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുന്ദമംഗലം HSS പ്രിൻസിപ്പൽ കല.ഒ സ്വാഗതം പറഞ്ഞ ചടങ്ങിൽ 14ാം വാർഡ് മെമ്പർ കൗലത്ത് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം പോലീസ് സർക്കിൾ ഇൻസ്പക്ടർ ശ്രീ. യുസഫ് നടുത്തറമ്മൽ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ. ചന്ദ്രൻ മുഖ്യഭാഷണം നടത്തി. വിദ്യാർത്ഥികളിൽ സാമൂഹ്യ സേവന- സമർപ്പണ മനോഭാവങ്ങൾ സൃഷ്ടിക്കാൻ ഇത്തരം പ്രവർത്തികളുടെ അനിവാര്യത എല്ലാവരും ഓർമപ്പെടുത്തി. തുടർന്ന് എൻ എസ് എസ് ദത്തുഗ്രാമ പ്രതിനിധി ശിവാനന്ദൻ , എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ഫൈസൽ സർ , NSS പ്രോഗ്രാം ഓഫീസർ കൃഷ്ണൻ ഒ.പി , നിറവ് അംഗം ഫിദ .ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച കേമ്പിൽ നൂറോളം ആളുകൾ റജിസ്റ്റർ ചെയ്തു. കോഴിക്കോട് കോപ്പറേറ്റീവ് ആശുപത്രി, മൈത്ര ആശൂപത്രി എന്നിവർ രക്ത ദാദാക്കളിൽ നിന്ന് രക്തം ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *