തെല്‍ അവീവ്: ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങള്‍ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ണമായും നേടും വരെ ആക്രമണങ്ങള്‍ തുടരുമെന്നും നെതന്യാഹു പറഞ്ഞു. മുഴുവന്‍ ബന്ദികളേയും വിട്ടയക്കുന്നത് വരെയും ഹമാസ് സമ്പൂര്‍ണമായി നശിക്കുന്നത് വരെയും ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ഞങ്ങളുടെ കരുത്തെന്താണെന്ന് ഹമാസ് കഴിഞ്ഞ 24 മണിക്കൂറിനകം അറിഞ്ഞിട്ടുണ്ടാകും. അവര്‍ക്ക് ഒരു ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്നും ആക്രമണം നിര്‍ത്തില്ലെന്നും നെതന്യാഹു പറഞ്ഞു.

കളിയിലെ നിയമങ്ങള്‍ മാറിയ വിവരം ഹമാസ് മനസിലാക്കണമെന്നും ഇസ്രായേല്‍ പ്രതിരോധമ?ന്ത്രി പറഞ്ഞു. നരകത്തിന്റെ വാതിലുകള്‍ ഹമാസിന് മുന്നില്‍ തുറക്കും. കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ ഹമാസിനെ ആക്രമിക്കുമെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.

ആഴ്ചകള്‍ നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സയെ വീണ്ടും ചോരയില്‍ മുക്കിയ ഇസ്രായേല്‍ ഭീകരതക്ക് പിന്നാലെ കരയുദ്ധം തുടങ്ങുമെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. കരസേന ആക്രമണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബയ്ത് ഹാനൂന്‍ അടക്കം കിഴക്കന്‍ ഗസ്സയില്‍നിന്ന് ആളുകളോട് ഒഴിഞുപോകാന്‍ ഇസ്രായേല്‍ സേന മുന്നറിയിപ്പും നല്‍കിയതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *