
മതസൗഹാർദ്ദ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒരു ദിവസത്തെ റംസാൻ വ്രതം അനുഷ്ഠിച്ച്
ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ ഒരുങ്ങിയിരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ. റമദാൻ കാലത്തെ ക്ഷണിക്കപ്പെടുന്ന എല്ലാ നോമ്പുതുറകളിലും ഇദ്ദേഹം നോമ്പെടുത്താണ് പങ്കെടുക്കാറ്. ഏതാണ്ട് 10 വർഷമായി ഇങ്ങനെ നോമ്പെടുക്കാറുണ്ട്. മനുഷ്യർ തമ്മിലുള്ള ഐക്യത്തിന്റെ ഭാഗമായാണ് ഇഫ്താർ വിരുന്നികളിൽ വ്രതം അനുഷ്ഠിച്ച് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ ഇഫ്താർ വിരുന്ന് ആണ് ഇന്ന്.