കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലം സ്ഥാനാർത്ഥി എം. എ റസാഖ് മാസ്റ്ററുടെ വിജയത്തിനായി കുന്ദമംഗലം പഞ്ചായത്ത് യു.ഡി.ഫ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ നേതൃത്വ യോഗം സംഘടിപ്പിച്ചു.കുന്ദമംഗലം ശിഹാബ് തങ്ങൾ സൗഹൃദത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത്‌ നേതൃത്വ യോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത്‌ യു.ഡി.എഫ് ചെയർമാൻ എ.പി അശോകൻ അധ്യക്ഷനായി.

പഞ്ചായത്ത്‌ യു.ഡി.എഫ് കൺവീനർ ഒ. സലീം സ്വാഗതം പറഞ്ഞു.കുന്ദമംഗലം നിയോജ കമണ്ഡലം സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്റർ,എം.പി കേളുക്കുട്ടി കേള്കുട്ടു, ഒ.ഹുസൈൻ,വിനോദ് പടനിലം, അബ്ദുറഹ്മാൻ എടക്കുനി,എ.കെ കൗക്കത്തലി,ടി.കെ ഹിതേഷ് കുമാർ,എം.ബാബു മോൻ,ബാബു നെല്ലൂളി,
കായക്കൽ അഷ്‌റഫ്‌,എ.പി സഫിയ,ടി. കെ സിനത്ത്,ഷൈജ വളപ്പിൽ,മനു മോഹൻ,ഉബൈദ് ജി.കെ തുടങ്ങിയവർ സംസാരിച്ചു.സി.അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.യു. ഡി. എഫ് സ്ഥാനാർത്ഥി എം. എ റസാക്ക് മാസ്റ്ററുടെ റോഡ് ഷോ ഇന്ന് വൈകുന്നേരം 4 മണിക്ക് കാരന്തൂരില്‍ നിന്നും ആരംഭിച്ച കുന്ദമംഗലത്ത് സമാപിക്കുമെന്ന് യു.ഡി. എഫ് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *