കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രസിഡന്റായും സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എ പി അബ്ദുൽ കരീം ഹാജി ചാലിയം ആണ് ഫിനാൻസ് സെക്രട്ടറി.

കോഴിക്കോട് സമസ്ത സെന്ററിൽ നടന്ന യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ ഉൾപ്പെടെയുള്ള വിപുലമായ ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്.

പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, എം എൻ കുഞ്ഞഹമ്മദ് ഹാജി എന്നിവരാണ് സി.വൈസ് പ്രസിഡന്റുമാർ. കൂടാതെ മാരയമംഗലം അബ്ദുർറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ സൈഫുദ്ദീൻ ഹാജി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, വി എച്ച് അലി ദാരിമി, എം കെ ഹാമിദ് ചൊവ്വ എന്നിവർ വൈസ് പ്രസിഡന്റുമാരായും സേവനമനുഷ്ഠിക്കും. സെക്രട്ടറിമാരായി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എൻ അലി അബ്ദുല്ല, സയ്യിദ് ത്വാഹാ സഖാഫി, സി പി സൈതലവി മാസ്റ്റർ, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ, മുഹമ്മദ് പറവൂർ, ജി അബൂബക്കർ, അബൂബക്കർ പടിക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *