ബ്രിട്ടീഷ് പൗരത്വ ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള മുൻ ഉത്തരവ് തിരുത്തി അലഹബാദ് ഹൈക്കോടതി.രാഹുൽ ഗാന്ധിയുടെ ഭാഗം കേട്ട ശേഷം ആയിരിക്കും അന്തിമ ഉത്തരവ് ഇറക്കുക. കർണാടക സ്വദേശിയായ ബിജെപി നേതാവ് നൽകിയ അപ്പീലിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകി. കേസ് നാളെ അലഹബാദ് ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോഴായിരുന്നു രാഹുൽഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വാക്കാൽ ഉത്തരവ് പറഞ്ഞത്. ഇതിലാണ് അലഹബാദ് ഹൈക്കോടതി തിരുത്തൽ വരുത്തിയത്. ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ അതല്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ടോ വിഷയത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു കോടതി ഉത്തരവ്. ഹൈക്കോടതിയുടെ തീരുമാനം ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു അലഹബാദ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *