മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ തുകയാണ് സർക്കാർ അനുവദിച്ചത്. ദുരന്തബാധിതര്‍ക്ക് എത്രയും വേഗം തുക കൈമാറണമെന്ന് കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകി.
വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. 3,19,95,000 രൂപയാണ് സർക്കാർ അനുവദിച്ചത്. ദുരന്തത്തില്‍ വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിദിന ഉപജീവന ബത്തയായി 300 രൂപയാണ് സർക്കാർ നൽകുന്നത്. ക്യാമ്പുകളിലും വാടക വീടുകളിലും കഴിയുന്നവര്‍ക്കാണ് സർക്കാർ ഉപജീവന ബത്ത നല്‍കുന്നത്.
തുകയുടെ വിനിയോഗം സംബന്ധിച്ച വിവരം NDMIS പോർട്ടലിൽ രേഖപ്പെടുത്തേണ്ടതും വിനിയോഗ സർട്ടിഫിക്കറ്റ് സർക്കാരിലേക്ക് ലഭ്യമാക്കണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തുക ജില്ലാ കളക്ടർക്കു അനുവദിക്കാനുള്ള നടപടി ദുരന്ത നിവാരണ വകുപ്പ് ഫിനാൻസ് ഓഫീസർ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു.
