ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ നടന്ന വൻ സ്ഫോടനത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ട്. സംഭവസമയത്ത് 50 ഓളം പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നെന്നാണ് വിവരം. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്. വനജ ഫയർവർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് 10 കിലോമീറ്റർ വരെ പ്രകമ്പനം ഉണ്ടായതായി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *