കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന്
സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിമാർ ആരാകണമെന്നത് പാർട്ടി എടുത്ത സംഘടനാപരവും രാഷ്ട്രീയവും ആയ തീരുമാനമാണെന്നും ഇക്കാര്യത്തിൽ പുനഃപരിശോധനയുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

” പാർട്ടിയെ സംബന്ധിച്ചടുത്തോളം ഗവർണമെന്റിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുകയെന്നത് ഉത്തരവാദിത്വമാണ്. ഈ സർക്കാർ എറ്റവും മാതൃകാപരമായി പ്രവർത്തിക്കുകയെന്നതിനാണ് പാർട്ടി പരിഗണന നൽകുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും സംഘടനയും പ്രധാനമാണ് അതിന് പ്രാധാന്യം നൽകിയുള്ള തീരുമാനമാണ് ഇപ്പോൾ മുന്നിലുള്ളത്.
കെ കെ ശൈലജയെ മാറ്റിനിർത്തുന്നതിനെതിരായ സമൂഹമാധ്യമ ക്യാമ്പയിൻ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *