തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുന്നു. കാലാവസ്ഥാ വകുപ്പ് 3 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ പെയ്യുമെന്നാണു പ്രവചനം. തീവ്രമഴയ്ക്കു സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഈ 2 ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്നലെ പുറപ്പെടുവിച്ച ഓറഞ്ച് അലര്‍ട്ട് രാത്രി 8 മണിയോടെ റെഡ് അലര്‍ട്ട് ആയി പുതുക്കി. ഈ ജില്ലകളില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *