കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തെറ്റായ ട്രാക്കില്‍ ഗുഡ്സ് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍. സംഭവിച്ചത് സാധാരണ ചെയ്യുന്ന കാര്യമാണെന്ന് റെയില്‍വേ.
പുലര്‍ച്ചെ രണ്ടു മണിക്കാണ് ട്രെയിന്‍ ഇവിടെയെത്തിയെന്നാണ് വിവരം. ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. മൂന്നാമത്തെ പ്ലാറ്റ് ഫോം വഴിയാണ് ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകാനുള്ള എല്ലാ ട്രെയിനുകളും പോകുന്നത്. സിഗ്നല്‍ നല്കിയില് വീഴ്ചയുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം.