കോഴിക്കോട്: ദേശീയതലത്തിലെ നടന്ന ഹാക്ക് ഫെസ്റ്റ് ’24 ല്‍ മികച്ച പ്രകടനവുമായി കോഴിക്കോട് എന്‍ ഐ ടി യിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍. മുഹമ്മദ് സാദ് റഫീഖ്, ചന്ദ്രകാന്ത് വി. ബെല്ലാരി, മായങ്ക് ഗുപ്ത എന്നിവരടങ്ങുന്ന ടീം ലോഗേഴ്സ് ആണ് 745 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം റണ്ണേഴ്സ് അപ്പ് നേടി വിജയികളായത്. ഐഐടി-ഐഎസ്എം ധന്‍ബാദില്‍ നടന്ന എഐ ഹാക്കത്തനിലാണ് 36 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ ടീം വിജയം നേടിയത്. കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ജോബ് സെര്‍ച്ച് ആപ്ലിക്കേഷന്‍ ആയ PlaceMeNow വികസിപ്പിച്ചെടുത്താണ് സംഘം വിജയം നേടിയത്. ഈ ആപ്പ് ഉപയോഗിച്ച് കേന്ദ്രീകൃതമായി ജോലി ഒഴിവുകള്‍ തിരയാനും, സിവി റിവ്യൂ ചെയ്യാനും കഴിയും. കൂടാതെ ആപ്ലിക്കേഷന്‍ ബില്‍ഡര്‍, റോഡ്മാപ്പ് ജനറേറ്റര്‍ എന്നിവയും ഇതില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍, റിക്രൂട്ടര്‍മാര്‍, പ്ലെയ്സ്മെന്റ് സെല്ലുകള്‍ എന്നിവരെ സഹായിക്കുന്നതിനാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *