ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച വാർത്ത നൽകിയതിന് കുന്ദമംഗലം പ്രസ്ക്ലബ്ബ് പ്രസിഡന്റും ജനശബ്ദം, കുന്ദമംഗലം ന്യുസ് പോർട്ടലുകളുടെ ചീഫ് എഡിറ്ററുമായ എം. സിബ്ഗത്തുള്ളക്ക് നേരെയുള്ള വധഭീഷണി അപലപനീയമെന്ന് വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ഭീഷണിപ്പെടുത്തൽ അനുവദിക്കാൻ കഴിയില്ലെന്നും പൊതു സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. എം.എ. സുമയ്യ, സലീം മേലേടത്ത്, എൻ.ജാബിർ, പി.എം.ശരീഫുദ്ധീൻ, എം.സി. മജീദ്, എം.പി. അഫ്‌സൽ തുടങ്ങിയവർ സംസാരിച്ചു.കൂടാതെ വിഷയത്തിൽ ജമാഅത്തെ ഇസ്‍ലാമി കുന്ദമംഗലം യൂണിറ്റും ,കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കിഴക്കയിൽ ഷമീലും പ്രതിഷേധം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *