കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പ്രതി രാഹുല്‍ പി ഗോപാല്‍. ഭാര്യക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്ന് രാഹുല്‍ ഹൈക്കോടതിയെ അറിയിച്ചു. യുവതിയുടെ സത്യവാങ്മൂലം അംഗീകരിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരാതി പിന്‍വലിച്ചെന്ന യുവതിയുടെ സത്യവാങ്മൂലം കോടതിയില്‍ ഹാജരാക്കി. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ ആവശ്യം.
യുവതിയുമായി കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പിലെത്തിയെന്ന് ഹര്‍ജിയില്‍ പ്രതി വ്യക്തമാക്കി. വീട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിക്കൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു.