കുന്ദമംഗലത്ത് യുവാവിനെ തട്ടി കൊണ്ടുപോയി മർദിച്ചു. അഞ്ചംഗസംഘം വാഹനത്തിൽ വന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശിക്കാണ് മർദ്ദനമേറ്റത്. അക്രമി സംഘത്തിലെ ഒരാളുടെ ഭാര്യക്ക് അശ്ലീല മെസ്സേജുകൾ അയച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കുന്ദമംഗലം ബസ് സ്റ്റാൻഡിന് സമീപത്തെ ചായക്കടയിലെ യുവാവിനെയാണ് വാഹനത്തിലെത്തിയ കോഴിക്കോട് വെള്ളിപറമ്പ് സ്വദേശികൾ വാഹനത്തിൽ കയറ്റി കൊണ്ടു പോയത്. പ്രതികളുടെ പേരുകൾ സജിനീഷ് (43)കൊടമോളി പറമ്പ്, ചെലവൂർ അഭിനീഷ് (41) പുൽപ്പറമ്പിൽ ജെറിൻ (35), വലിയപറമ്പിൽ ജിതിൻ (34), കുന്നുമ്മൽ സുബിലേഷ് (36) എന്നിവരാണ് പ്രതികൾ.
യുവാവ് ബഹളം വെക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പിന്നീട് പോലീസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം മെഡിക്കൽ കോളേജ് റോഡ് വഴി ചേവായൂർ ഭാഗത്തേക്ക് വാഹനം പോയതായി വിവരം ലഭിച്ചു.ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ചേവായുർ എസ് എച്ച് ഒ പ്രതികളെയും വാഹനവും പിടികൂടിയത്. കുന്ദമംഗലം പോലീസ് തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി, കുന്ദമംഗലം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈക്ക് ഗുരുതരമായ പരിക്കേറ്റു. യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *