തിരുവനന്തപുരം: ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം കടുത്ത അപകടാവസ്ഥയിലാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പല കാര്യങ്ങളിലും ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ചു എന്ന് അദ്ദേഹം പറഞ്ഞു. ജനക്ഷേമകരമായ യാതൊരു പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *