വാരണാസി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ വാരണാസിയിൽ രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ച് പോസ്റ്റർ. യൂത്ത് കോണ്‍ഗ്രസ് വാരാണസി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പൂജ. ഒരു കൈയില്‍ മഴുവും മറുകൈയില്‍ ഭരണഘടനയും പിടിച്ചുനില്‍ക്കുന്ന പരശുരാമന്റെ രൂപത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിലായിരുന്നു പൂജ. ചിത്രത്തിന് പുറത്ത് പാലഭിഷേകം നടത്തിയ പ്രവര്‍ത്തകര്‍ പൂഷ്പാര്‍ച്ചന നടത്തുകയും ലഡു നിവേദിക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് വാരാണസി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പൂജ. ഒരു കൈയില്‍ മഴുവും മറുകൈയില്‍ ഭരണഘടനയും പിടിച്ചുനില്‍ക്കുന്ന പരശുരാമന്റെ രൂപത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിലായിരുന്നു പൂജ. ചിത്രത്തിന് പുറത്ത് പാലഭിഷേകം നടത്തിയ പ്രവര്‍ത്തകര്‍ പൂഷ്പാര്‍ച്ചന നടത്തുകയും ലഡു നിവേദിക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയെ പരശുരാമനായി അവതരിപ്പിച്ച് പാലഭിഷേകം നടത്തിയ സംഭവത്തില്‍ എതിര്‍പ്പുമായി ബിജെപി. സനാതന സംസ്കാരത്തെ അപമാനിക്കുന്നയാളാണ് രാഹുലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആരോപിച്ചു. ശ്രീരാമന് സങ്കല്പമാണെന്ന് പറയുന്ന കോണ്‍ഗ്രസാണ് പരശുരാമനുമായി രാഹുലിനെ താരതമ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
