തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.ആശുപത്രി ഡ്യൂട്ടി ചെയ്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞദിവസവും ഡ്യൂട്ടി ചെയ്തതായാണ് റിപ്പോര്‍ട്ട്.
ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീഹൗസിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. അണുനശീകരണത്തിന്റെ ഭാഗമായി കോഫീഹൗസ് അടച്ചു.

തൃശൂര്‍ ജില്ലയില്‍ ഇന്നലെ 1486 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ അടക്കം വിവിധ ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയവയാണ് കോവിഡ് കേസുകള്‍ ഗണ്യമായ തോതില്‍ കുറയാത്ത മറ്റു ജില്ലകള്‍.

Leave a Reply

Your email address will not be published. Required fields are marked *