രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 80 ശതമാനത്തിലധികവും ഡെൽറ്റ വകഭേദം കൊണ്ടുണ്ടായവയാണെന്ന് വിദഗ്ധർ.

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് എണ്‍പതു ശതമാനത്തിലേറെയും പേരെ ബാധിച്ചത് ഡെല്‍റ്റ വകഭേദമാണെന്ന് കോവിഡ് ജെനോമിക് കണ്‍സോര്‍ഷ്യം മേധാവി ഡോ. എന്‍കെ അറോറ പറഞ്ഞു.

കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയൊരു വകഭേദമുണ്ടായാല്‍ ഇനിയും രോഗികളുടെ എണ്ണം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു
ആൽഫ വകഭേദത്തേക്കാൾ 40 മുതൽ 60 ശതമാനം വരെ കൂടുതൽ വ്യാപനം വരുന്ന ഈ വകഭേദം ഇതിനകം യുകെ, യുഎസ്, സിംഗപ്പൂർ എന്നിവയുൾപ്പെടെ 80 ലധികം രാജ്യങ്ങളിൽ വ്യാപിച്ചു.അതേസമയം മറ്റൊരു വകഭേദമായ ഡെൽറ്റ പ്ലസ് കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങളിലായി 55-60 പേരിൽ കണ്ടെത്തി.

അതിന്റെ വ്യാപന നിരക്ക് വിക്സിനെ മറികടക്കാനുള്ള ശേഷി എന്നിവ സംബന്ധിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ഡോ എൻകെ അറോറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *