അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തി വെച്ച് താലിബാൻ . ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവച്ചു. താലിബാന്‍ നിയന്ത്രണം രാജ്യത്തെ കയറ്റുമതി നിയന്ത്രിക്കുന്ന ഉന്നതാധികാര സമിതിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സപോര്‍ട്ട് ഓഗര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
കച്ചവടത്തിനായി പ്രധാനമായും ആശ്രയിക്കുന്ന പാകിസ്താന്‍ അഫ്ഗാന്‍ അതിര്‍ത്തി താലിബാന്‍ അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദുബായ് വഴിയുള്ള വ്യാപാര ഇടപാടുകള്‍ തടസമില്ലാതെ തുടരും.

പ്രതിവര്‍ഷം 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് അഫ്ഗാനുമായി ഇന്ത്യ നടത്തുന്നത്.

പഴങ്ങള്‍ അണ്ടിപ്പരിപ്പ്, പച്ചക്കറികള്‍ എന്നിവയാണ് അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നങ്ങള്‍. പഞ്ചസാരയും പഞ്ചസാര ഉത്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാന കയറ്റുമതി. ദക്ഷിണേഷ്യയിലെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ന്യൂഡല്‍ഹി.

Leave a Reply

Your email address will not be published. Required fields are marked *