കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്. ശനിയാഴ്ച്ച അദ്ദേഹം കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്യും. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ചില്‍ കനത്ത സുരക്ഷയൊരുക്കും. മകള്‍ വീണാ വിജയന്റെ എക്‌സാലോജികുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുകൂടിയാണ് കനത്ത സുരക്ഷയൊരുക്കുന്നത്.

നേരത്തെ എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യവേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയതും മുന്നിലുണ്ട്. ഇതിന് പുറമേ നിരന്തരം വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ക്കെതിരെ കല്ലേറുകള്‍ പതിവാകുന്നുണ്ട്. തീവണ്ടി പുറപ്പെടുന്നതിന് മുമ്പ് ഡ്രോണ്‍ പറത്തിയും പരിശോധന നടത്തും

Leave a Reply

Your email address will not be published. Required fields are marked *