കൊയിലാണ്ടി പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി.വിളവെടുപ്പ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ നാലാം വാർഡ് പുളിയഞ്ചേരി, അയ്യപ്പാരി താഴെയാണ് കൃഷി നടത്തുന്നത്. ആത്മ കോഴിക്കോടിന്റെയും കൊയിലാണ്ടി കൃഷിഭവന്റെയും സഹകരണത്തോടെയാണ് പൂകൃഷി ആരംഭിച്ചത്. 40 സെന്റോളമുള്ള സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തത്.
കൊയിലാണ്ടി കൃഷി ഓഫീസർ പി വിദ്യ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ കിഴക്കെ വീട്ടിൽ പ്രകാശന് പൂക്കൾ നൽകി ആദ്യ വിൽപന നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ കെ അജിത്ത് മാസ്റ്റർ, സി പ്രജില, നിജില പറവക്കൊടി, ആത്മ പ്രൊജക്ട് ഡയറക്ടർ സപ്ന എസ് കൗൺസിലർമാരായ ശൈലജ ടി.പി, വത്സരാജ് കോളോത്ത്, ബഷീർ മാസ്റ്റർ, സിജീഷ് പി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ സ്വാഗതവും മേരി ഗോൾഡ് എഫ് ഐ ജി അംഗം എം കെ ലിനീഷ് നന്ദിയും പറഞ്ഞു.