കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനും മറ്റു പ്രമുഖ താരങ്ങള്‍ക്കുമെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ അടുത്ത ബന്ധുവായ യുവതിയുടെ പരാതി. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും 2014ല്‍ ഓഡിഷനായി തന്നെ ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നടി നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ മോശമായ രീതിയില്‍ രോഷത്തോടെ പെരുമാറി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ ഹാപ്പിയാണെന്നും നീയൊന്ന് കണ്ണടച്ചാല്‍ നമുക്കെല്ലാവര്‍ക്കും നല്ല രീതിയില്‍ സെറ്റിലാകാന്‍ പറ്റുമെന്നും ശാന്തമായി പറഞ്ഞു. തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബന്ധുവായ യുവതിയുടെ പരാതി വ്യാജമാണെന്ന് നടി പ്രതികരിച്ചു. വ്യക്തിവൈരാഗ്യം ആണ് ഇതിന് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. 2014ല്‍ തന്റെ ഷൂട്ടിങ് സെറ്റില്‍ ഇവര്‍ എത്തിയിരുന്നെങ്കിലും തിരക്ക് കാരണം കാണാന്‍ സാധിച്ചിരുന്നില്ല. യുവതിക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *