കുന്ദമംഗലം: വിദ്യാർത്ഥികളിൽ പിടിമുറുക്കുന്ന രാസ ലഹരിയെ തുരത്തുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച റേഞ്ചർ യൂണിറ്റിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാകുന്നു. തങ്ങളുടെ വിദ്യാലയത്തിൽ നിന്നും രാസലഹരിയെ തുടച്ചുനീക്കുമെന്ന് റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥികൾ സത്യവാങ്മൂലം നൽകി.
സഹപാഠികളുടെ ഇടയിലും ബോധവൽക്കരണം നടത്തുമെന്നും അവർ പ്രതിജ്ഞചെയ്തു. സത്യവാങ്മൂലം സ്വീകരണ ചടങ്ങിൽറേഞ്ചർ ലീഡർ രാജമണി ടീച്ചർ സ്വാഗതം പറഞ്ഞു.റിയ ടീച്ചർ അധ്യക്ഷത വഹിച്ചു.എക്സൈസ് ഓഫീസർ സരിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സത്യവാങ്ങ് മൂലം ഏറ്റുവാങ്ങി.പിടിഎ പ്രസിഡണ്ട് കെ ഫൈസൽ,എക്സൈസ് ഓഫീസർ സുജിത്ത്,വൈസ് പ്രിൻസിപ്പാൾ രാജനാരായണൻ,റെയിഞ്ചർ ഗ്രൂപ്പ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
