കുന്ദമംഗലം:കുന്ദമംഗലം ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ പിടിഎ പ്രസിഡന്റുമാർക്ക് ശില്പശാല സംഘടിപ്പിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ഉദ്ഘാടനം ചെയ്തു.

പിടിഎയുടെ പ്രസക്തിയും വിദ്യാലയ പുരോഗതിയും എന്ന വിഷയത്തെ അധികരിച്ച് ദേവേശൻ പേരൂർ പ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് എച്ച് എം ഫോറം കൺവീനർ കെ ബഷീർ, പിടിഎ കോർഡിനേഷൻ കമ്മിറ്റി കൺവീനർ ഷാജി കാരന്തൂർഎന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *