കണ്ണൂർ: കെ എസ് യു പ്രവർത്തകനെ മർദിച്ചു എന്ന് പരാതി. എട്ട് SFI പ്രവർത്തകർക്കെതിരെ കേസ്. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂർ താഴെ ചൊവ്വയിൽ ആണ് സംഭവം. കോളേജ് വിട്ട് വീട്ടിലേക്ക് പോകുമ്പോൾ കെ എസ് യു പ്രവർത്തകൻ കണ്ണൂർ കാട്ടാംപള്ളിയിലെ പി അഭിനവിനെ എസ് എഫ് ഐ പ്രവർത്തകർ മർദിച്ചു എന്നാണ് പരാതി.

സ്‌കൂട്ടർ തടഞ്ഞു നിർത്തിയായിരുന്നു മർദനം. സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം സ്റ്റീൽ വള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ അഭിനവ് ജില്ലാ.ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം കായംകുളത്തെ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ്. എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടയായിരുന്നു സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്എഫ്ഐ -കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *