ദില്ലി: ഇന്ത്യയിൽ അടുത്ത മാസം ഇരുപത്തി മൂന്ന് മുതൽ കല്യാണക്കാലമാണ്. രാജ്യത്ത് ഉടനീളം ഉള്ള കണക്കുകൾ എടുത്താൽ മൂന്നര മില്യൺ കല്യാണങ്ങളാണ് വരും ദിവസങ്ങളിൽ നടക്കാനുള്ളത്. നവംബർ 13 മുതൽ ഡിസംബർ 15 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും കല്യാണങ്ങൾ നടക്കുക. കോൺഫഡേറഷൻ ഓഫ് ഇന്ത്യൻ ട്രേഡേഴ്സ് ആണ് കല്യാണ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ആഭരണം, വസ്ത്രം, ഭക്ഷണം, കല്യാണ അലങ്കാരങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി നാലേകാൽ ലക്ഷം കോടി രൂപ വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടക്കാനിരിക്കുന്ന കല്യാണങ്ങളിൽ ആവട്ടെ 50000ത്തിൽ അധികം വിവാഹങ്ങൾ അത്യാഡംബര വിവാഹങ്ങളാണ്. ഒരു കോടിയിലധികം രൂപയാണ് ഈ കല്യാണങ്ങൾക്ക് ചെലവ് . 32 ലക്ഷം വിവാഹങ്ങളാണ് കഴിഞ്ഞ വർഷം ഈ കാലയളവിൽ നടന്നത്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ ദിവസങ്ങളിൽ കതിർ മണ്ഡപത്തിൽ എത്തുക. മൂന്നര ലക്ഷം കല്യാണങ്ങളാണ് ഈ ദിവസങ്ങളിൽ ദില്ലിയിൽ മാത്രം തീരുമാനിച്ചിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപയോളം ഇതിന്റെ ചെലവിന്റെ ഭാഗമായി വിപണിയിൽ എത്തും.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
