സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത വിദ്യാലയം 2024-25 പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ജില്ലാ ശുചിത്വ മിഷനും സംയുക്തമായി വടകര സര്‍ഗാലയയില്‍ കപ്പാസിറ്റി ബില്‍ഡിങ് ക്ലാസ് സംഘടിപ്പിച്ചു.

ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് പരശീലനം നല്‍കിയത്. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ് കുമാര്‍ ഉദ്ഘടനം ചെയ്തു.
മാലിന്യമുക്തം നവകരളം ജില്ലാ കോഡിനേറ്റര്‍ മോഹനന്‍ മണലില്‍ ആമുഖ പ്രഭാഷണം നടത്തി. ശുചിത്വ മിഷന്‍ അസി. കോഡിനേറ്റര്‍മാരായ കെ പി രാധാകൃഷ്ണന്‍, സരിത്ത് സി കെ എന്നിവര്‍ ക്ലാസെടുത്തു.
വടകര ഡി ഇ ഒ രേഷ്മ എം, കോഴിക്കോട് ഡി ഇ ഒ അസീസ് ടി, രജീഷ് കുമാര്‍ വി പി, പ്രേമന്‍ എ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *