പ്രമുഖ തുര്‍ക്കിഷ് ഷെഫായ നുസ്രെത് ഗോക്‌ചെ പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അബുദാബിയിലെ സ്വന്തം റെസ്റ്റോറെന്‍റില്‍ നിന്നുള്ള ബില്ലാണ് ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്.ഒന്നോ രണ്ടോ ലക്ഷമല്ല, 1.36 കോടി രൂപയുടെ ബില്ലാണ് ഗോക്‌ചെ പങ്കുവെച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ വൈന്‍, സാള്‍ട്ട് ബേയുടെ പ്രസിദ്ധമായ സ്വര്‍ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവയ്ക്കാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ തുക കാണിച്ചിരിക്കുന്നത്. ഗുണമേന്മ ഒരിക്കലും ചെലവേറിയതല്ല എന്ന കാപ്ഷനോടെയാണ് ബില്ലിന്റെ ചിത്രം ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്. ബില്ലിലെ തുക കണ്ട് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇത്രയും പണമുണ്ടെങ്കിൽ ഒരു ഗ്രാമത്തിന്റെ തന്നെ പട്ടിണി മാറ്റാം എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ബില്ലിലെ തുക ഒരു ഗ്രാമത്തെ മുഴുവന്‍ പട്ടിണിയില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുമെന്നും ആണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇത് പകല്‍കൊള്ളയാണെന്ന് മറ്റൊരാള്‍ പറഞ്ഞു

ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുര്‍ക്കിഷ് ഷെഫാണ് നുസ്രെത് ഗോക്‌ചെ. കോബ്രാ സ്റ്റൈലിൽ ഉപ്പ് വിതറുന്ന ഇയാൾ സോൾട്ട് ബേ എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. ഗോക്‌ചെയുടെ പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *