അമ്പലപ്പുഴയില്‍ അതിക്രൂര കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു. കരുനാഗപ്പള്ളിയിൽ നിന്ന് കഴിഞ്ഞ ആറാം തിയതി മുതൽ കാണാതായ വിജയ ലക്ഷ്മിയെ ആണ് കൊന്ന് കുഴിച്ചു മൂടിയത്. സംഭവത്തിൽ, വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രന്‍ എന്നയാളെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. അമ്പലപ്പുഴ കരൂരിൽ കരുനാഗപ്പള്ളി പോലീസ് തിരച്ചിൽ നടത്തുകയാണ്.യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിജയലക്ഷ്മിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയത് ബന്ധുവാണ്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തിൽ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പോലിസ് പരിശോധന നടത്തുന്നത്.

യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *