ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദന ലോകമെമ്പാടും അഭിനന്ദ പ്രവാഹം.36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് അര്‍ജന്റീന ലോക കിരീടത്തില്‍ മൂന്നാം വട്ടം മുത്തം ചാര്‍ത്തിയത്.ആദ്യ കളിയില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി തുടങ്ങിയ അര്‍ജന്റീന ടീമിനെ മെസി ഗോളടിച്ചും ഗോളടിപ്പിച്ചും കിരീടത്തിലേക്ക് ആനയിക്കുകയായിരുന്നു. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമായാണ് താരം ലോകകപ്പിന്റെ തിളങ്ങുന്ന നക്ഷത്രമായത്.

അവസാന വട്ടം വരെ പൊരുതാന്‍ ഫ്രാന്‍സിന് ഊര്‍ജം പകര്‍ന്ന കെയ്‌ലിയന്‍ എംബാപ്പെയ്ക്കാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളുകള്‍ വലയില്‍ നിറച്ചാണ് 23 കാരന്‍ ഭാവിയുടെ ഫുട്‌ബോള്‍ സമവാക്യങ്ങള്‍ താന്‍ നിര്‍ണയിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

ഏറ്റവും ആവേശകരമായ ഫുട്‌ബോള്‍ മാച്ചുകളില്‍ ഒന്നായി ഇന്നത്തെ കളി അടയാളപ്പെടുത്തപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ‘അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. അവര്‍ വളരെ സമര്‍ഥമായി കളിച്ചു.
അര്‍ജന്റീനയുടെയും മെസിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ ഈ ഗംഭീര വിജയത്തില്‍ ആഹ്ലാദിക്കുന്നു’. മോദി ട്വിറ്ററില്‍ കുറിച്ചു.തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ച് അര്‍ജന്റീനയ്ക്ക് വേണ്ടി കപ്പുയര്‍ത്തിയ മെസിയെ അഭിനന്ദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിന്നില്‍ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാന്‍സ് ഫൈനല്‍ മത്സരം ആവേശോജ്ജ്വലമാക്കിയെന്നും മുഖ്യമന്ത്രി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *