വയനാട് പനമരം മേച്ചേരിക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലിറങ്ങിയ കാട്ടാന കൂട്ടത്തെ തിരികെ കാട് കയറ്റി. പനമരം ടൗണിൽ നിന്ന് 500 മീറ്റർ അകലെയുള്ള സ്വാകാര്യ വ്യക്തിയുടെ പറമ്പിലാണ് ഒരു കുട്ടിയാനയടക്കം എട്ട് ആനകൾ വന്നത്.

രാവിലെ അഞ്ചു മണിയോടെ പനമരം മാത്തൂർ വയൽ കടന്നാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ എത്തിയത്. ജനവാസ മേഖല ആയിരുന്നിട്ട് കൂടി ആളപായമോ കൃഷി നാശമോ ഉണ്ടായിട്ടില്ല .
മാനന്തവാടി റേഞ്ച് ഓഫീസർ രമ്യ രാഘവൻ, ചെതലയം റേഞ്ച് ഓഫീസർ അബ്ദു സമദ് കെപി എന്നിവരുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ നാട്ടുകാരും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ കാട് കയറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *