കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെയുള്ള ഡിവൈ എഫ് ഐ മനുഷ്യ ചങ്ങല ഇന്ന്. കാസർകോട് റെയിവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെ ദേശീയ പാതയിലൂടെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്കേന്ദ്ര നയങ്ങൾക്കെതിരെയുള്ള മനുഷ്യച്ചങ്ങല അനീതിക്കെതിരെയുള്ള മനുഷ്യമതിലായിത്തീരുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.
‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ പ്രതിഷേധം. കാസർകോട് ആദ്യകണ്ണിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീമും രാജ്ഭവന് മുന്നിൽ അവസാന കണ്ണിയായി സംഘടനയുടെ ആദ്യ പ്രസിഡൻറ് ഇ പി ജയരാജനും പങ്കെടുക്കും. വൈകിട്ട് നാലിന് പ്രവർത്തകർ ദേശീയ പാതയിൽ അണിനിരക്കും. 4.30-ന് ട്രയലും 5മണിക്ക് കൈകോർത്ത് പ്രതിജ്ഞയും ചൊല്ലും. ശേഷം പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനം സംഘടിപ്പിക്കും.