
മാനന്തവാടി: വയനാട്ടിൽ ആദിവാസി സ്ത്രീയെ ക്രൂരമായി ബലാൽത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40കാരി മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നൽകി. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ നാട്ടുകാരനായ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതി പറഞ്ഞു.സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കൈയ്യിൽ കെട്ടി ഭീഷണിപ്പെടുത്തിയെന്നും ചരട് കെട്ടിയാല്‍ മരുന്ന് കഴിക്കാതെ രോഗം മാറുമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. നേരത്തെ പൊലീസിൽ വിവരറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും പൊലീസ് ഒത്തുതീർപ്പ് ആവശ്യപ്പെട്ടെന്നും യുവതി കൂട്ടിച്ചേർത്തു.