കണ്ണൂര്‍: തലശ്ശേരിയില്‍ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലാണ് 7 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ആക്രമണത്തില്‍ തലശ്ശേരി എസ്‌ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം തലശ്ശേരി സ്റ്റേഷനില്‍ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. സിപിഎം – ബിജെപി സംഘര്‍ഷം തടയുന്നതിനിടെയായിരുന്നു മര്‍ദനം.