ഐഎസ്എല്‍ ആവേശ പോരാട്ടത്തിൽ ഫൈനലിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ,വിജയാശംസകള്‍ നേര്‍ന്ന് മഹാനടൻ മമ്മൂട്ടി.
കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ… പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ…, ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഹൈദരാബാദിന്റെയും ബ്ലാസ്റ്റേഴ്സിന്‍റെയും ഫൈനല്‍ മത്സരം ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ്. പുതിയ പരിശീലകന് കീഴില്‍, പുതിയ താരങ്ങളുമായി ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നെ തോല്‍വിയറിയാതെ മുന്നേറുകയായിരുന്നു. ലീഗിന്‍റെ ഒരുഘട്ടത്തില്‍ ടേബിള്‍ ടോപ്പര്‍ വരെയായിരുന്നു ബ്ലാസ്റ്റേഴ്സ് എഫ്സി. ടീം നന്നായി കളിക്കുന്നു, ജയിക്കുന്നു എന്നതിനപ്പുറം ഓരോ താരത്തിനും ഒരേ പ്രാധാന്യവും വിജയിക്കാനുള്ള ആത്മവിശ്വാസവും നല്‍കിയുള്ള കോച്ച് ഇവാന്‍ വുമോമനോവിച്ചിന്റെ തന്ത്രങ്ങള്‍ തന്നെയാണ് വിജയത്തിന് പിന്നിലെന്ന് സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *