അരൽവായ്‌മൊഴി-നാഗർകോവിൽ-കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ നിർമാണം നടക്കുന്നതിനാൽ 13 ട്രെയിനുകൾ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ. 4 എണ്ണം വഴി തിരിച്ച് വിടുകയും ചെയ്‌തു. നഗർകോവിൽ ജംഗ്ഷനിൽ നിന്നും മാർച്ച്‌ 24 ന് ഉച്ചയ്‌ക്ക് 2:45 ന് പുറപ്പെടേണ്ട ശാലിമാർ ഗുരുദേവ് എക്‌സ്‌പ്രസ് ഒന്നേകാൽ മണിക്കൂർ വൈകിയോടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ:-മാർച്ച്‌ 20 മുതൽ 27 വരെ രാവിലെ 10.35 ന് നാഗർ കോവിൽ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന കന്യാകുമാരി അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.മാർച്ച്‌ 20 മുതൽ 21 വരെയും 23 മുതൽ 27 വരെയും കൊല്ലം ജംഗ്ഷനിൽ നിന്നും രാവിലെ 11:35ന് പുറപ്പെടുന്ന കന്യാകുമാരി മെമു എക്‌സ്‌പ്രസ്.മാർച്ച്‌ 20 മുതൽ 21 വരെയും 23 മുതൽ 27 വരെയും വൈകിട്ട് നാലിന് കന്യാകുമാരിയിൽ നിന്ന് കൊല്ലം ജംഗ്ഷനിലേക്ക് പോകുന്ന മെമു എക്‌സ്‌പ്രസ്.മാർച്ച് 23 മുതൽ 27 വരെ ഉച്ചയ്‌ക്ക് 1.40 ന് കൊച്ചുവേളിയിൽ നിന്നും നാഗർകോവിൽ ജംഗ്ഷനിലേക്ക് പോകുന്ന അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.മാർച്ച് 23 മുതൽ 27 വരെ രാവിലെ 8.05 ന് നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് കൊച്ചുവേളി വരെയുള്ള അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.മാർച്ച് 22 മുതൽ 27 വരെയുള്ള ഉച്ചയ്‌ക്ക് 3.55 ന് പുറപ്പെടുന്ന കൊല്ലം ജംഗ്ഷനിൽ നിന്നും തിരുവനന്തപുരം സെൻട്രൽ വരെയുള്ള അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.മാർച്ച് 22 മുതൽ 27 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നും നാഗർകോവിൽ ജംഗ്ഷനിലേക്ക് വൈകിട്ട് 6 മണിക്ക് പുറപ്പെടുന്ന അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.മാർച്ച് 23 മുതൽ 27 വരെ രാവിലെ 8:20ന് നാഗർകോവിലിൽ നിന്നും കൊച്ചുവേളി വരെയുള്ള അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.മാർച്ച് 20 മുതൽ 27 വരെ രാവിലെ 6.30ന് കൊച്ചുവേളിയിൽ നിന്നും നാഗർകോവിൽ ജംഗ്ഷൻ വരെയുള്ള അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.മാർച്ച് 23 മുതൽ 27 വരെ രാവിലെ 9.5ന് കൊല്ലം ജംഗ്ഷനിൽ നിന്നും ആലപ്പുഴയിലേക്ക് പോകുന്ന അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.മാർച്ച് 23 മുതൽ 27 വരെ ഉച്ചയ്‌ക്ക് 1.05ന് ആലപ്പുഴയിൽ നിന്നും കൊല്ലം ജംഗ്ഷനിലേക്ക് പോകുന്ന അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.മാർച്ച് 23 മുതൽ 27 വരെ രാവിലെ 7.10ന് തിരുനെൽവേലി ജംഗ്ഷനിൽ നിന്നും നാഗർകോവിൽ ജംഗ്ഷനിലേക്ക് പോകുന്ന അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.മാർച്ച് 23 മുതൽ 27 വരെ വൈകിട്ട് 6.50 ന് നാഗർകോവിൽ ജംഗ്ഷനിൽ നിന്നും തിരുനെൽവേലി ജംഗ്ഷനിലേക്ക് പോകുന്ന അൺ റിസേർവ്‌ഡ് സ്‌പെഷ്യൽ ഷെഡ്യൂൾ ട്രെയിൻ.ഭാഗികമായി റദ്ദാക്കിയവ:-മാർച്ച് 18, 19, 25 തീയതികളിൽ രാത്രി 11ന് പൂനെ ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന കന്യാകുമാരി എക്‌സ്‌പ്രസ് നാഗർകോവിൽ ജംഗ്ഷൻ വരെയും മാർച്ച് 20 മുതൽ 24 വരെയുള്ള ഇതേ ട്രെയിൻ കൊച്ചുവേളി വരെയും മാത്രമേ സർവീസ് നടത്തുകയുള്ളു.മാർച്ച് 19ന് രാത്രി 8.10ന് കെ എസ് ആർ ബംഗളൂരുവിൽ നിന്നും പുറപ്പെടുന്ന കെ എസ് ആർ ബംഗളൂരു കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസ് നാഗർകോവിൽ ജംഗ്ഷൻ വരെയും മാർച്ച് 20 മുതൽ 25 വരെയുള്ള ഇതേ ട്രെയിൻ കൊച്ചുവേളി വരെയും മാത്രമേ സർവീസ് നടത്തൂ.മാർച്ച് 23 മുതൽ 27 വരെ രാവിലെ 6.35 ന് പുനലൂർ നിന്നും പുറപ്പെടുന്ന പുനലൂർ നാഗർകോവിൽ എക്‌സ്‌പ്രസ് സർവീസ് നടത്തുക പാറശ്ശാല വരെ മാത്രം.മാർച്ച് 24 ഉച്ചയ്‌ക്ക് 12ന് പുതുച്ചേരിയിൽ നിന്നും പുറപ്പെടുന്ന പുതുച്ചേരി കന്യാകുമാരി എക്‌സ്‌പ്രസ് തിരുനെൽവേലി വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.മാർച്ച് 25 വൈകിട്ട് 4 15 ന് ഹൗറയിൽ നിന്നും കന്യാകുമാരിയിലേക്ക് പോകുന്ന ഹൗറ കന്യാകുമാരി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് നാഗർകോവിൽ വരെയെ സർവീസ് നടത്തുകയുള്ളു.മാർച്ച് 20 മുതൽ 22 വരെ ഉച്ചയ്‌ക്ക് 2:10 ന് കന്യാകുമാരിൽ നിന്നും പുറപ്പെടുന്ന കന്യാകുമാരി പുനലൂർ എക്‌സ്‌പ്രസ് കന്യാകുമാരിയിൽ നിന്നും നാഗർകോവിലിലേക്ക് സഞ്ചരിക്കില്ല. വൈകിട്ട് 3:32 ന് നാഗർകോവിൽ ജംഗ്ഷനിൽ നിന്നും പകരം ട്രെയിൻ പുറപ്പെടും.മാർച്ച് 22 ഉച്ചയ്ക്ക് 2:15 ന് കന്യാകുമാരിയിൽ നിന്നും പുറപ്പെടുന്ന കന്യാകുമാരി ശ്രീ വൈഷ്‌ണോ ദേവി ഖത്ര ഹിംസാഗർ എക്‌സ്‌പ്രസ് കന്യാകുമാരിയിൽ നിന്നും നാഗർകോവിലിലേക്ക് സഞ്ചരിക്കില്ല. ഉച്ചയ്‌ക്ക് 2:45 ന് നാഗർകോവിൽ ജംഗ്ഷനിൽ നിന്നും പകരം ട്രെയിൻ പുറപ്പെടും.മാർച്ച് 23 മുതൽ 27 വരെ കന്യാകുമാരിയിൽ നിന്നും രാവിലെ 8:40 നു പുറപ്പെടേണ്ട കന്യാകുമാരി പൂനെ എക്‌സ്‌പ്രസ് കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് സഞ്ചരിക്കില്ല. കൊച്ചുവേളിയിൽ നിന്നും പകരം ട്രെയിൻ സർവീസ് നടത്തും.മാർച്ച് 22 മുതൽ 27 വരെ രാവിലെ 10:10 ന് കന്യാകുമാരിയിൽ നിന്നും പുറപ്പെടുന്ന കന്യാകുമാരി കെഎസ്ആർ ബെംഗളൂരു എക്‌സ്‌പ്രസ് കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് സർവീസ് നടത്തില്ല. കൊച്ചുവേളിയിൽ നിന്നും പകരം ട്രെയിൻ ഉണ്ടാകും.മാർച്ച് 23 മുതൽ 27 വരെ കന്യാകുമാരിയിൽ നിന്നും വൈകിട്ട് 3:10 ന് പുറപ്പെടേണ്ട കന്യാകുമാരി പുനലൂർ പാസഞ്ചർ ട്രെയിൻ കന്യാകുമാരിയിൽ നിന്നും പാറശാലയിലേക്ക് സഞ്ചരിക്കില്ല. വൈകിട്ട് 4.18ന് പാറശാലയിൽ നിന്നും പകരം ട്രെയിൻ സർവീസ് നടത്തും.മാർച്ച് 25 ഉച്ചയ്‌ക്ക് രണ്ടിന് കന്യാകുമാരിയിൽ നിന്നും പുറപ്പെടുന്ന കന്യാകുമാരി പുതുച്ചേരി എക്‌സ്‌പ്രസ് കന്യാകുമാരി മുതൽ തിരുനെൽവേലി ജംഗ്ഷൻ വരെ സഞ്ചരിക്കില്ല. വൈകിട്ട് മൂന്നു നാൽപതിന് തിരുനെൽവേലി ജംഗ്ഷനിൽ നിന്നും പകരം ട്രെയിൻ സർവീസ് നടത്തും.മാർച്ച് 23 മുതൽ 28 വരെയുള്ള നാഗർകോവിൽ ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന നാഗർകോവിൽ ജംഗ്ഷൻ കോട്ടയം എക്‌സ്‌പ്രസ് നാഗർകോവിൽ ജംഗ്ഷനിൽ നിന്നും കൊല്ലത്തേക്ക് സഞ്ചരിക്കില്ല. വൈകിട്ട് 5.25ന് പകരം ട്രെയിൻ കൊല്ലത്തു നിന്നും സർവീസ് നടത്തും.മാർച്ച് 22 മുതൽ 27 വരെ വൈകിട്ട് 3:50ന് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന നാഗർകോവിൽ തമ്പാര അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് നാഗർകോവിൽ ജംഗ്ഷനിൽ നിന്നും തിരുനെൽവേലി ജംഗ്ഷൻ വരെ സഞ്ചരിക്കില്ല. വൈകിട്ട് 5.15ന് തിരുനെൽവേലി ജംഗ്ഷനിൽ നിന്നും പകരം ട്രെയിൻ സർവീസ് നടത്തും.മാർച്ച് 22 മുതൽ 27 വരെ രാവിലെ 11 35 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും ആരംഭിക്കുന്ന തിരുവനന്തപുരം സെൻട്രൽ തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ഉച്ചയ്‌ക്ക് 2:30ന് തിരുനെൽവേലിയിൽ നിന്നും സർവീസ് ആരംഭിക്കും.വഴി തിരിച്ച് വിട്ട ട്രെയിനുകൾ:-മാർച്ച് 23 മുതൽ 28 വരെ വൈകിട്ട് 5.11 ന് പുനലൂർ നിന്നും പുറപ്പെടുന്ന പുനലൂർ മധുരൈ എക്‌സ്‌പ്രസ് നാഗർകോവിൽ വഴി തിരിച്ചുവിടും. ട്രെയിൻ നാഗർകോവിൽ ജംഗ്ഷന് പകരം നാഗർകോവിൽ ടൗണിൽ നിർത്തും.മാർച്ച് 22 മുതൽ 27 വരെ രാത്രി 11.25ന് മധുരയിൽ നിന്നും പുറപ്പെടുന്ന മധുര പുനലൂർ എക്‌സ്‌പ്രസ് നാഗർകോവിൽ ബൈപ്പാസ് വഴി തിരിച്ചുവിടും. നാഗർകോവിൽ ജംഗ്ഷന് പകരം നാഗർകോവിൽ ടൗണിൽ ട്രെയിൻ നിർത്തും.മാർച്ച് 23 മുതൽ 26 വരെ രാവിലെ 9.45 ന് ചെന്നൈ എഗ്മോറിൽ നിന്നും പുറപ്പെടുന്ന ചെന്നൈ എഗ്മോർ ഗുരുവായൂർ എക്‌സ്‌പ്രസ് ഡിണ്ടിഗൽ, പൊള്ളാച്ചി, പാലക്കാട് വഴി തിരിച്ചുവിടും. കൊടൈക്കനാൽ റോഡ്, മധുരൈ, വിരുതനഗർ, തിരുനെൽവേലി, നാഗർകോവിൽ, നെയ്യാറ്റിൻകര, തിരുവനന്തപുരം സെൻട്രൽ, കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, ഇരിങ്ങാലക്കുട എന്നിങ്ങനെ 31 സ്റ്റേഷനുകളിൽ നിർത്തില്ല. പകരം പൊള്ളാച്ചിയിലും പാലക്കാടും ട്രെയിൻ നിർത്തും.മാർച്ച് 23 മുതൽ 26 വരെ രാത്രി 11.15ന് ഗുരുവായൂരിൽ നിന്നും പുറപ്പെടുന്ന ഗുരുവായൂർ ചെന്നൈ എഗ്മോർ എക്‌സ്‌പ്രസ് പാലക്കാട് പൊള്ളാച്ചി ഡിണ്ടിഗൽ വഴി തിരിച്ചു വിടും. ഇരിങ്ങാലക്കുട മുതൽ കൊടൈക്കനാൽ റോഡ് വരെ 32 സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ല. പകരം പാലക്കാട് പൊള്ളാച്ചി സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

Leave a Reply

Your email address will not be published. Required fields are marked *