തിരുവനന്തപുരം: കാട്ടാക്കടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയിലായി. പ്ലാവൂര്‍ ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് വിഷ്ണുവിനാണ് കുത്തേറ്റത്. ഉത്സവ പരിപാടിക്കിടെയായിരുന്നു സംഭവം.

പരിക്കേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജിത്തു എന്നയാള്‍ ഒളിവിലാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *